ചോലമരങ്ങളില്‍ കീഴോട്ടു തൂങ്ങി
പകല്‍ വിഷം തീണ്ടിയ രാത്രിയില്‍
അര്‍ത്ഥബോധത്തിനോടൊരു ചോദ്യം.
കണ്പോളകനത്തു വീര്‍ത്ത വിങ്ങലില്‍,
പാളങ്ങള്‍ ഇണചേരുന്ന ശീല്ക്കാരത്തിന്‍ഇടയിലും
അന്ധകാരം മുറിച്ചന്യന്റെ അപ്പത്തിനായ്
ഏറെ വൈകിയും നിര്‍ത്താതെ കൂകിയും പിറുപിറുത്തും
നേരിനെ നെടുകെ പിളര്ന്നാഞ്ഞെതുന്നത് നിന്റെ ശരി.
അറിവിന്റെ കൈകളെ ചീന്തിഎറിഞ്ഞ നിന്‍ അര്‍ബുദം
ബാധിച്ച ആത്മ ബോധത്തിനും , ബാബറും കൃഷ്ണനും ജൂതനും
വേര്‍തിരിച്ചന്യമാക്കപ്പെട്ട പ്രത്യയ ശാസ്ത്രത്തിനും
കാമ്പും കരുത്തും ഓജസ്സും നിന്റെ ശരി.
ചോലമരത്തില്‍ ഏറി ഞാന്‍ വീണ്ടും
കേഴോട്ടുതൂങ്ങി ചോദിച്ചു .
No comments:
Post a Comment