Saturday, July 24, 2010

ശരി (എന്റേത്/നിന്റേതു)

ചോലമരങ്ങളില്‍ കീഴോട്ടു തൂങ്ങി

പകല്‍ വിഷം തീണ്ടിയ രാത്രിയില്‍

അര്‍ത്ഥബോധത്തിനോടൊരു ചോദ്യം.

കണ്പോളകനത്തു വീര്‍ത്ത വിങ്ങലില്‍,

പാളങ്ങള്‍ ഇണചേരുന്ന ശീല്ക്കാരത്തിന്‍ഇടയിലും

അന്ധകാരം മുറിച്ചന്യന്റെ അപ്പത്തിനായ്

ഏറെ വൈകിയും നിര്‍ത്താതെ കൂകിയും പിറുപിറുത്തും

നേരിനെ നെടുകെ പിളര്ന്നാഞ്ഞെതുന്നത് നിന്റെ ശരി.

അറിവിന്റെ കൈകളെ ചീന്തിഎറിഞ്ഞ നിന്‍ അര്‍ബുദം

ബാധിച്ച ആത്മ ബോധത്തിനും , ബാബറും കൃഷ്ണനും ജൂതനും

വേര്‍തിരിച്ചന്യമാക്കപ്പെട്ട പ്രത്യയ ശാസ്ത്രത്തിനും

കാമ്പും കരുത്തും ഓജസ്സും നിന്റെ ശരി.

ചോലമരത്തില്‍ ഏറി ഞാന്‍ വീണ്ടും

കേഴോട്ടുതൂങ്ങി ചോദിച്ചു .

Tuesday, July 20, 2010

ശിഷ്ടം

വേര്‍പിരിഞ്ഞു വഴികള്‍ രണ്ടാകുമ്പോള്‍.
വാക്കുകള്‍ക്കു വികാരം അന്യമാകുമ്പോള്‍,
ആര്‍ത്തലച്ചു ശവങ്ങളില്‍ അഭയം പ്രാപിക്കുമ്പോള്‍ ,ഞാന്‍ ജനിക്കുന്നു.
അപ്രാപ്യതയുടെ വിജനതയില്‍ വരളുമ്പോള്‍
നീര്‍ത്തിയ കൈലേസുകളില്‍ സ്വപ്നം നനഞ്ഞു നിറം മങ്ങുമ്പോള്‍ ,
സൌഗന്ധികള്‍ തേടി അലയുന്നത് എനിക്കുവേണ്ടിയോ?
വര്‍ത്തമാനത്തില്‍ വേരൂന്നാന്‍ വെമ്പുന്നവന് കൊല ചോറ് നീട്ടുമ്പോള്‍ ,
ഭരണകൂട പ്രമാണികള്‍ക്ക് വേണ്ടത് എന്റെ ശിഷ്ട ദിനങ്ങളെ;
വയ്യ സഖേ ഇനിയും അശാന്തിയുടെ തീരങ്ങളില്‍ എത്രനാള്‍.......
chintha.com