Tuesday, February 1, 2011

ഓര്‍മ്മപ്പെടുത്തലുകള്‍

ഓര്‍മ്മപ്പെടുത്തലുകള്‍
ഏറെനേരമായ്‌ ഈ മേശപുറത്തിങ്ങനെ....
വിഷാദം കീറിമുറിക്കുന്ന ശരീരത്തില്‍
ഭാങ്കു ജനിപ്പിക്കുന്ന ഉന്മാദങ്ങളില്‍
നഗരം ത്രസിക്കുന്ന യാമങ്ങളില്‍
കോപ്പകളില്‍ നുരഞ്ഞത്
നിനക്കായ്‌ ഞാന്‍ കാത്തു സൂക്ഷിച്ചത് .
ഏറെനേരമായ്‌ ഈ മേശ പുറത്തിങ്ങനെ....
കാരണം തേടി പായുന്ന കത്തികള്‍
നിര്‍ദയം ആടി തിമിര്‍ക്കുന്നു
ദു:ശകുനമായി ഓര്‍മ്മകള്‍ വഴിമുടക്കുന്നു
.........
chintha.com